കോന്നി: കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്. പി. സി. യൂണിറ്റിന്റെയും കോന്നി പബ്‌ളിക് ലൈബ്രറിയിലെ വിമുക്തി ക്ലബിന്റെയും സംയ്കുതാഭിമുഖ്യത്തിൽ 15ന് രാവിലെ 11 മുതൽ കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒാഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി. കെ. ജി. നായർ ഉദ്ഘാടനം ചെയ്യും. വിമുക്തിമിഷൻ ജില്ലാ കോ ഓഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ പ്രഭാഷണം നടത്തും.