saneesh
മുളക്കുഴ 15-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്തംഗം സനീഷ് പി.എം റേഡിയോ കൈമാറിയപ്പോൾ

ചെങ്ങന്നൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ഇനി പാട്ടും വാർത്തയും കേട്ട് പണിയെടുക്കാം. മുളക്കുഴ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പാട്ട് കേട്ട് പണിയെടുക്കാൻ അവസരം കൈവന്നത്. പഞ്ചായത്തംഗം സനീഷ് പി.എം ആണ് തൊഴിലിടത്തിലും പാട്ടും വാർത്തയും എന്ന ആശയം നടപ്പിലാക്കിയത്. ഗ്രാമസഭയിൽ റേഡിയോ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമ്മാനമായി നൽകി. വാർഡിൽ മൂന്ന് തൊഴിലുറപ്പ് ഗ്രൂപ്പുകളാണ് ഉള്ളത്. ഒരു ഗ്രൂപ്പിന് ഒരു റേഡിയോവീതമാണ് നൽകിയത്. പഞ്ചായത്ത് അംഗത്തിന്റെ സുഹൃത്താണ് റോഡിയോ സ്‌പോൺസർ ചെയ്തത്. ചടങ്ങിൽ പഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസിന്റെ അക്രഡിറ്റഡ് എൻജിനീയർ എസ് രാജൻ, വാർഡിലെ ഗ്രാമസഭ ഫെസിലിറ്റേറ്റർ സുലോചന എന്നിവർ പങ്കെടുത്തു.