12-sathish
നരബലിക്കിരയായി മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സംസാരിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, അനീഷ് വരിക്കണ്ണാമല, സാംസൺ തെക്കേതിൽ തുടങ്ങിയവർ സമീപം.

സി.പി.എം പ്രാദേശിക നേതാവ് സ്വന്തം വീട്ടിൽ നരബലിയുടെ പേരിൽ നടത്തിയ കൂട്ടക്കൊലയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം. പ്രതി സി.പി.എം അനുഭാവിയായിരുന്നതിനാൽ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുകയും ഒരു ഏജന്റ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇത്തരം സംഭവങ്ങൾ മറ്റു പ്രദേശങ്ങളിൽ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുകയും വേണം.

പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,

ഡി.സി.സി പ്രസിഡന്റ്