12-mangaram-gup
ദേശീയ തപാൽ ദിനത്തിൽ മങ്ങാരം ഗവ: യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ പന്തളം പോസ്റ്റ് ഓഫീസ് സന്ദർശിച്ചപ്പോൾ

പന്തളം : ദേശീയ തപാൽ ദിനത്തിൽ മങ്ങാരം ഗവ. യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ പന്തളം പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് പോസ്റ്റ് മാസ്റ്റർ പി. എൻ. അലക്‌സാണ്ടർ ക്ലാസെടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കത്തുകൾ പോസ്റ്റ് ചെയ്തു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, സ്‌കൂൾ പി.ടി എ പ്രസിഡന്റ് കെ.എച്ച്. ഷിജു, അദ്ധ്യാപകരായ വിഭു നാരായണൻ, നിരുപമ എന്നിവർ സംസാരിച്ചു.