inagu
ദേശീയ തപാൽ വാരാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റാമ്പ്‌ പ്രദർശനവും ഫിലാറ്റെലി ക്വിസും തിരുവല്ല തപാൽ സൂപ്രണ്ട് ലത ഡി. നായർ ഉദ്ഘാടനംചെയ്യുന്നു

തിരുവല്ല: ദേശീയ തപാൽ വാരാഘോഷത്തോട് അനുബന്ധിച്ച് കുറ്റപ്പുഴ സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളിൽ സ്റ്റാമ്പ്‌ പ്രദർശനവും ഫിലാറ്റെലി ക്വിസും സംഘടിപ്പിച്ചു. തിരുവല്ല തപാൽ സൂപ്രണ്ട് ലത ഡി.നായർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ഫിലാറ്റലിസ്റ്റും ഏഷ്യൻ ബുക്ക്‌ ഒഫ് റെക്കാഡ് ജേതാവുമായ ഇരവിപേരൂർ ജേക്കബ് മത്തായിയുടെ അപൂർവമായ ഗാന്ധിയൻ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും വിപുലമായ പ്രദർശനവും അവബോധന ക്ലാസും വിദ്യാർത്ഥികൾക്കായി ഒരുക്കി. സ്കൂൾ പ്രിൻസിപ്പൽ ടിറ്റോ എം ജോസഫ്, ഫിലാറ്റെലി ക്ലബ്‌ കോർഡിനേറ്റർ മായ കെ.മണി എന്നിവർ സംസാരിച്ചു.