 
ചെങ്ങന്നൂർ: ചെങ്ങന്നൂർഫെസ്റ്റും ഫൗണ്ടേഷൻ ഫോർ ഹോപ്പ് ന്യൂയോർക്കും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന വിശപ്പ് രഹിത ചെങ്ങന്നൂർ പദ്ധതിയിൽ ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ വിദ്യാർത്ഥികളും പങ്കാളികളാകുന്നു. എല്ലാദിവസവും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന ഈ പദ്ധതിയിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങളും നടന്നുവരുന്നു. പദ്ധതിയുടെ ഉദ്ഘാടനം മുൻമന്ത്രി സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതിക്ക് വേണ്ടി എൻ.എസ്.എസ് കുട്ടികൾ സമാഹരിച്ച ആദ്യ വിഹിതം കോളേജ് ചെയർപേഴ്‌സൺ മറിയാമ്മ ജോർജ് ഫെസ്റ്റ് ചെയർമാൻ പി.എം തോമസിന് നൽകി. ഫൗണ്ടേഷൻ ഫോർ ഹോപ്പ് ട്രെഷറർ ടോണി നൈനാൻ, ജോജി ചെറിയാൻ, അഡ്വ. ജോർജ് തോമസ്, കെ.ജി കർത്താ, പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ഡാനിയൽ, നിധിൻ മാത്യു, ഭരണിക്കാവ് രാധാകൃഷ്ണൻ, മനീഷ് വി.എം, മിനി ബാഹുലേയൻ, സ്റ്റെഫി മേരി മാത്യു, റോഷ് കുരുവിള എന്നിവർ പ്രസംഗിച്ചു.