nreg-wu
എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഏരിയവാഹന പ്രചരണ ജാഥ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി യൂണിയൻ വാഹന പ്രചരണ ജാഥ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. റീന റജി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ പി. ഉണ്ണികൃഷ്ണൻ നായർ, ജാഥ മാനേജർ കെ.എസ് ഗോപിനാഥൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം ജയിംസ് ശമുവേൽ, എം.കെ മനോജ്, പി.എസ് ഗോപാലകൃഷ്ണൻ, പി.ആർ രമേശ് കുമാർ, കെ.എസ് ഷിജു, ജെബിൻ പി.വർഗീസ്, നെൽസൺ ജോയി, ടി.സി സുനിമോൾ, കെ.എം ശ്രീദേവി, ജയിംസ് മാത്യു, മോഹൻകുമാർ, എ.കെ ശ്രീനിവാസൻ, സ്റ്റീഫൻ ശമുവേൽ എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.എം ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു.