ചെങ്ങന്നൂർ: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത' എന്ന മുദ്രവാക്യമുയർത്തി വാഹന പ്രചാരണ ജാഥ നടത്തി. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ജി അജീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്. ഐ ജില്ലാ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ എ.എ അക്ഷയ്, വൈസ് ക്യാപ്റ്റൻ ജീന താരനാഥ്, മാനേജർ ജെഫിൻ സെബാസ്റ്റ്യൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്,സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, ജെബിൻ പി വർഗീസ്, സോനു പി.കുരുവിള, ആസിഫ് യൂസഫ്, ജിത്തു, രഞ്ജിത്, വൈഭവ്, അനന്തു രമേശൻ, ആതിര, അനില, കൃഷ്‌ണേന്തു എന്നിവർ പ്രസംഗിച്ചു.