പത്തനംതിട്ട : നിയമത്തെ വെല്ലുവിളിക്കുവാൻ സാധാരണക്കാർ പോലും തയ്യാറാകുന്നതിന്റെ ഉദാഹരണമാണ് ഇലന്തൂരിലെ നരബലിയെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായ പ്രതി ഭരണ സംവിധാനത്തിന്റെ പിന്തുണ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരും കൊലയ്ക്ക് നേതൃത്വം നൽകിയത് .നവോത്ഥാനത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മും, ഡി.വൈ.എഫ്.ഐയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്ന് എം.ജി.കണ്ണൻ ആരോപിച്ചു.