മുണ്ടിയപ്പള്ളി: മുണ്ടിയപ്പള്ളി എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് വാരിക്കാട്ടുചിറ പടിഞ്ഞാറേതിൽ പിങ്കി ഭവനിൽ പി.കെ ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തിരുവല്ല മുത്തൂർ പറപ്പെട്ടിൽ പരേതയായ ഓമന.ജി.പിള്ള. മക്കൾ: സന്തോഷ് കുമാർ, വിനോദ് കുമാർ, പ്രസാദ്. മരുമക്കൾ: രശ്മി സന്തോഷ്, അജിതാ വിനോദ്, ഷീന പ്രസാദ്.