 
കോന്നി: ആർ.വി.എച്.എസ്.എസ് ആനകൂട് റോഡുന്റെ പണികൾ തുടങ്ങി. പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതെ കിടന്ന റോഡിന്റെ വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രാമ പഞ്ചായത്ത് എട്ടു ലക്ഷം രൂപ മുതൽ മുടക്കിയയാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി റോഡിലെ പൊട്ടിപ്പൊളിഞ്ഞു കിടന്ന ഭാഗത്തെ കോൺക്രീറ്റുകൾ ഇളക്കുന്ന പണികൾ ആരംഭിച്ചു. പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. കോന്നി ചന്ദനപ്പള്ളി റോഡിലെ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നും പുനലൂർ - മൂവാറ്റുപുഴ റോഡിലെ റിപ്പബ്ലിക്കൻ സ്കൂളിന് മുൻപിൽ എത്തുന്ന ടൗണിലെ പ്രധാന ഇടവഴിയാണ് ഈ റോഡ്. താലൂക്ക് ഓഫീസ് എ.ഇ.ഒ ഓഫീസ് വാട്ടർ അതോറിട്ടി ഓഫീസ് സബ് ട്രഷറി, സബ് രജിസ്റ്റർ ഓഫീസ് ഫോറസ്റ്റ് റയിജ് ഓഫീസ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് സബ് ആർ.ടി.ഒ ഓഫീസ്, ഇക്കോടൂറിസം സെന്റർ താലൂക്ക് ആശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൊട്ടി പൊളിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു.