പള്ളിക്കൽ: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് പദ്ധതി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലും നടപ്പിലാക്കും. ഹരിത കർമ്മ സേന അംഗങ്ങളും സന്നദ്ധ പ്രവർത്തകരും വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ച് ഹരിത മിത്രം എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 13ന് പുത്തൻചന്ത വാർഡിൽ നടക്കും.