പ്രമാടം : പുളിമുക്ക് മേഖല കേന്ദ്രമാക്കി നാട്ടുകൂട്ടം രൂപീകരിച്ചു. യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പിളിക്കുട്ടൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത്, വി. ശങ്കർ, ആനന്ദവല്ലിയമ്മ, മോനിഷ, എൽ.വി. അനൂപ് കുമാർ, സുനിൽ വട്ടക്കുളഞ്ഞി, അരുൺ ശങ്കർ, എ.ആർ. രാജേഷ് കുമാർ, സി.എൻ. വേണു, സുജിത് കുമാർ എന്നിവർ പ്രസംഗിച്ചു.