 
തിരുവല്ല: വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി. തിരുമൂലപുരം സെന്റ് തോമസ് സ്കൂൾ, എസ്.എൻ.വി.എസ്. സ്‌കൂൾ, ബാലികാമഠം എന്നിവിടങ്ങളിലാണ് മേള . വിദ്യാഭ്യാസ ഉപജില്ലയിലെ 88 സ്കൂളുകളിൽ നിന്നായി 1500 ഓളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.വർഗീസ് ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ലൈജു എം.സഖറിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ. ജയാ മാത്യു, ഷാജി മാത്യു, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി അലക്‌സാണ്ടർ പി.ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഹരിലാൽ പി.സി എന്നിവർ പ്രസംഗിച്ചു. മേള ഇന്ന് സമാപിക്കും.