
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. മെമ്പർ കെ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ആർ. പ്രമോദ്, എ.ഡി.എസ് പ്രസിഡന്റ് ഗീത പ്രസന്നൻ, സുഷമ പ്രകാശ്, കെ.എം. മോഹനൻ, ജി. ഹരികൃഷ്ണൻ, രാജി.സി.ബാബു, നിഷാ മനോജ്, മിനി റെജി, ബിന്ദു അനിൽ, ചന്ദ്രിക രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.