പ്രമാടം : സിദ്ധനർ സർവീസ് സൊസൈറ്റിയുടെ സംഘടനാ ദിന പരിപാടി നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാ, സാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിച്ചു. സംസ്ഥാന ഓഡിറ്റർ കെ.എ. രാഘവൻ പതാക ഉയർത്തി. കെ.പി. മധു, രാഹുൽ.ആർ. രാജ്, സതീഷ് മല്ലശേരി, എ.ആർ. രാഘവൻ, ഉല്ലാസ്, സി.വി. ശാന്തകുമാർ, വിജയൻ, അരവിന്ദ്, മനോഹരൻ, ബാലൻ എന്നിവർ പ്രസംഗിച്ചു.