അടൂർ : കെ.എസ്.ഇ.ബി. പെൻഷൻകാർക്ക് ഗ്രൂപ്പ് മെഡിക്കൽ ഇൻഷ്വറൻസ് നടപ്പാക്കണമെന്നും, പെൻഷൻ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള മാസ്റ്റർട്രസ്റ്റ് ഫണ്ടിലേക്ക് ആവശ്യമായ തുക അനുവദിക്കണമെന്നും കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. അടൂരിൽ നടന്ന ജില്ലാ സമ്മേളനം സീനിയർ മെമ്പർ അലക്സ് ജി.ചാക്കോ പതാക ഉയർത്തിയതോടെ ആരംഭിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വാർഷിക റിപ്പോർട്ടും ഖജാൻജി കണക്കുകളും അവതരിപ്പിച്ചത് യോഗം പാസാക്കി. ജയിംസ് എം.ഡേവിഡ്, ജി.മോഹനൻ, സണ്ണി തോമസ്, ജഗദാനന്ദ് എന്നിവർ പ്രസംഗിച്ചു. ജോൺ തോമസ്, പ്രസാദ് എസ്.പി , ഷേർലി.ജി , കെ.എൻ.രാജൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ : സണ്ണി ജോൺ (പ്രസിഡന്റ് ),സി.രോഹിണി (വർക്കിംഗ് പ്രസിഡന്റ്), അജയകുമാർ, പ്രസാദ് .എസ്.ബി (വൈസ് പ്രസിഡന്റുമാർ),അലക്സ് ജി ചാക്കോ (ജില്ലാ സെക്രട്ടറി), കെ.എൻ ചന്ദ്രൻ,എ. ബാബു(ജോയിന്റ് സെക്രട്ടറിമാർ),സാംകുട്ടി ഏബ്രഹാം (ഖജാൻജി), ചന്ദ്രമോഹനൻ കെ.എൻ, ഷേർലി.ജി (സംസ്ഥാന കമ്മിറ്റി പ്രതിനിധികൾ), ചേതൻ,ബിജു എം.ശാമുവേൽ, സി.ജി.സുരേഷ് കുമാർ, റോയ് ജോൺ, എസ്.മോഹൻദാസ്, പി.പി. അജയൻ (ഡിവിഷണൽ കൺവീനർമാർ), എന്നിവരെ തിരഞ്ഞെടുത്തു.സാംകുട്ടി ഏബ്രഹാം സ്വാഗതവും ചന്ദ്രമോഹനൻ കൃതഞ്ജതയും രേഖപ്പെടുത്തി.