കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ ദേശീയ തപാൽ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളും അദ്ധ്യാപകരും കീരുകുഴി പോസ്റ്റോഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ടു മനസിലാക്കി. ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി മുഴുവൻസ്‌കൂൾ കുട്ടികളും ദേശീയ തപാൽ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവാക്യങ്ങൾ പോസ്റ്റ് കാർഡിൽ എഴുതി കൂട്ടുകാർക്ക് അയച്ചു. ഷെൻസി ഹഫാറിനെ ആദരിച്ചു. റിട്ടേർഡ് പോസ്റ്റ് മാസ്റ്റർ എ.കെ.ഗോപാലൻ തപാൽ സംവിധാനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് എസ്.ജയന്തി, അദ്ധ്യാപകരായ രാജശ്രീ ആർ കുറുപ്പ്, സുമലത, ഷാലു ,മാർ പി.ടി.എ പ്രസിഡന്റ് രജനി എന്നിവർ നേതൃത്വം നൽകി.