അടൂർ : ആനന്ദപ്പള്ളി റസിഡൻസ് അസോസിയേഷന്റെയും ആനന്ദപ്പള്ളി കർഷക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ അനുസ്മരണയോഗം നടത്തി. ആനന്ദപ്പള്ളി ഷിബു ഭവനിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കർഷക സമിതി പ്രസിഡന്റ് വർഗീസ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു റവ.പി ജി കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്കോപ്പ , ഡോ.പി സി യോഹന്നാൻ, രമേഷ് വരിക്കോലിൽ , എൻ.ഡി.രാധാകൃഷ്ണൻ , മണ്ണടി പരമേശ്വരൻ, ഏഴംകുളം അജു,ഷിബു ചിറക്കരോട്, പ്രൊഫ.രാജു തോമസ്,പി.എസ് ശരീഷ് കുമാർ, ലീന സണ്ണി,​ വിനോദ് വാസുക്കുറുപ്പ് ,അരവിന്ദ്,ബാബു പന്തളം, വി കെ സ്റ്റാൻലി,വി.എസ് ദാനിയേൽ തുടങ്ങിയവർ സംസാരിച്ചു