അടൂർ : കായിക യുവജനക്ഷേമവകുപ്പിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കടമ്പനാട് പഞ്ചായത്ത് സ്റ്റേഡിയത്തിന് അംഗീകാരമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പദ്ധതിസ്ഥലം സൂക്ഷ്മ പരിശോധന നടത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി സ്പോർട്സ് കേരള വകുപ്പിനെ ചുമതലപ്പെടുത്തിയതിനൊപ്പം അനുബന്ധ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് കായിക വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ കായിക വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം സ്ഥല ലഭ്യതയുള്ള ഇതര പഞ്ചായത്തുകളിലും തുടർന്നുള്ള ഘട്ടത്തിൽ പദ്ധതി പരിഗണിക്കുമന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു.