narabali

പത്തനംതിട്ട: പുരോഗമനവാദിയായിരുന്ന ഭഗവൽസിംഗ് കടുത്ത അന്ധവിശ്വാസിയായത് ലൈലയുമായുളള വിവാഹ ശേഷം.ചെറുപ്പത്തിലേ ആഭിചാര ക്രിയകളിൽ തത്പ്പരയായിരുന്നു ലൈലയെന്ന് സഹോദരൻ പറഞ്ഞു.

''അമ്മ മരിച്ച ശേഷം രണ്ട് വർഷമായി ഞാൻ ലൈലയുമായി സംസാരിച്ചിട്ടില്ല.അമ്മയുടെ മരണത്തിന് പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾ നടക്കുമെന്നും ഇതിന് വീട്ടിൽ പൂജ ചെയ്യണമെന്നും ലൈല പറഞ്ഞിരുന്നു.പറ്റില്ലെന്ന് ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു ദിവസം ലൈലയും ഭഗവൽസിംഗും വീട്ടിലെത്തി പൂജ നടത്തി.ഇതിൽ തർക്കങ്ങളുണ്ടായതോടെ പിന്നീട് അവരുടെ വീട്ടിലേക്ക് പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.ഭക്തയായ ലൈലയ്ക്ക് ഏറെ നേരം പ്രാർത്ഥനയിലിരിക്കുന്ന ശീലമുണ്ടായിരുന്നു'' - സഹോദരൻ പറഞ്ഞു.

ലൈലയുടെ മറ്റൊരു സഹോദരൻ മാവേലിക്കര ആശ്രമത്തിലെ അന്തേവാസിയാണ്.

പഠന സമയത്ത് പ്രണയത്തിലായിരുന്ന പത്തനംതിട്ട സ്വദേശിയെയാണ് ലൈല ആദ്യം വിവാഹം കഴിച്ചത്.ഇതോടെ കുടുംബവീട്ടിൽ നിന്ന് പുറത്തായി.പിന്നീട് ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ഭഗവൽസിംഗിനെ വിവാഹം കഴിക്കുന്നത്.ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മരണപ്പെട്ടിരുന്നു.ഇതിൽ ഒരു മകളുണ്ട്.ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി.രണ്ടുപേരും വിദേശത്താണ്.ഭഗവൽസിംഗുമായി ഒന്നിച്ച് താമസിക്കുമ്പോഴും ലൈല മറ്റ് ചിലരുമായി അടുപ്പം കാണിച്ചിരുന്നതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

ഭ​ഗ​വ​ൽ​ ​സിം​ഗി​ന്റെ​ ​പ​റ​മ്പി​ൽ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യേ​ക്കും

എം.​ബി​ജു​മോ​ഹൻ

പ​ത്ത​നം​തി​ട്ട​:​ ​ഇ​ല​ന്തൂ​ർ​ ​പു​ളി​ന്തി​ട്ട​യി​ലെ​ ​ന​ര​ബ​ലി​ ​ന​ട​ന്ന​ ​ഭ​ഗ​വ​ൽ​ ​സിം​ഗി​ന്റെ​ ​വീ​ട്ടു​പ​റ​മ്പി​ൽ​ ​പൊ​ലീ​സ് ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യേ​ക്കും.​മു​ഹ​മ്മ​ദ് ​ഷാ​ഫി​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നോ​ട് ​സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ​ ​മ​റ്റാ​രെ​യെ​ങ്കി​ലും​ ​ന​ര​ബ​ലി​ ​ന​ട​ത്തി​ ​ഇ​വി​ടെ​ ​കു​ഴി​ച്ചി​ട്ടി​ട്ടു​ണ്ടോ​ ​എ​ന്ന​ ​സം​ശ​യം​ ​പൊ​ലീ​സി​നു​ണ്ട്.​റി​മാ​ൻ​ഡി​ലാ​യ​ ​ഇ​യാ​ളെ​യും​ ​ഭ​ഗ​വ​ൽ​സിം​ഗി​നെ​യും​ ​ലൈ​ല​യെ​യും​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യും.​കു​ഴി​ച്ചി​ട്ട​ത് ​പ​ദ്മ​യെ​യും​ ​റോ​സ് ​ലി​യെ​യു​മാ​ണെ​ന്ന് ​ഭ​ഗ​വ​ൽ​സിം​ഗും​ ​ലൈ​ല​യും​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും​ ​അ​ന്വേ​ഷ​ണ​സം​ഘ​മി​ത് ​പൂ​ർ​ണ​മാ​യും​ ​വി​ശ്വ​സി​ച്ചി​ട്ടി​ല്ല.​വീ​ടി​ന്റെ​ ​തൊ​ട്ടു​ ​പി​ന്നി​ലും​ ​സ​മീ​പ​ത്തെ​ ​പ​റ​മ്പി​ലു​മാ​യാ​ണ് ​റോ​സ് ​ലി​യെ​യും​ ​പ​ദ്മ​യെ​യും​ ​കു​ഴി​ച്ചി​ട്ട​ ​ഭാ​ഗ​ങ്ങ​ൾ​ ​ഷാ​ഫി​ ​കാ​ണി​ച്ചു​ ​കൊ​ടു​ത്ത​ത്.​മ​റ്റാ​രെ​യും​ ​കു​ഴി​ച്ചി​ട്ടി​ട്ടി​ല്ലെ​ന്ന് ​തെ​ളി​യ​ണ​മെ​ങ്കി​ൽ​ ​പ​റ​മ്പ് ​പൂ​ർ​ണ​മാ​യും​ ​കി​ള​ച്ചു​മ​റി​ക്ക​ണം.
ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​വീ​ട് ​പൂ​ട്ടി​ ​സീ​ൽ​ ​ചെ​യ്ത് ​പ​റ​മ്പി​ലേ​ക്ക് ​ആ​രെ​യും​ ​ക​ട​ത്തി​വി​ടാ​തെ​ ​കെ​ട്ടി​ത്തി​രി​ച്ചി​രി​ച്ച് ​സ്ഥ​ല​ത്ത് ​പ​ക​ലും​ ​രാ​ത്രി​യി​ലും​ ​പൊ​ലീ​സ് ​കാ​വ​ൽ​ ​ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​സ​മാ​ന​ത​ക​ൾ​ ​ഇ​ല്ലാ​ത്ത​ ​കു​റ്റ​കൃ​ത്യ​മെ​ന്ന​ ​നി​ല​യി​ൽ​ ​വി​ദ​ഗ്ദ്ധ​സം​ഘ​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്താ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​തീ​രു​മാ​നം.​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ്ത്രീ​ക​ളെ​ ​കാ​ണാ​താ​യ​ ​കേ​സു​ക​ളി​ലും​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​വ​രി​ക​യാ​ണ്.