പത്തനംതിട്ട : കോൺഫെഡറേഷൻ ഒഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ജില്ലാ കൺവെൻഷൻ നടന്നു. കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജി.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.അനിൽകുമാർ കൊടിയേരി അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു , കൺവെൻഷനിൽ രാജു ഏബ്രഹാം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ശാന്തകുമാർ, കെ.കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ജി.ഗിരീഷ് കൂമാർ (പ്രസിഡന്റ് ),അഡ്വ.പ്രകാശ് ബാബു (സെക്രട്ടറി) , കെ.അനിൽകുമാർ (ട്രഷറർ ),ആർ. മനു, കെ.ശ്രീകുമാർ,താജുദ്ദിൻ (വൈസ് പ്രസിഡന്റുമാർ),എം.വി സഞ്ചു,മലയാലപ്പുഴ മോഹനൻ, കെ.കെ സുരേന്ദ്രൻ, രാജു ഏബ്രഹാം (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.