റാന്നി:സബ് ജില്ലാ യുവജനോത്സവം നവംബർ 7,8,9 തീയതികളിൽ കോളനി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. . സ്വാഗതസംഘം രൂപീകരണ യോഗം വെച്ചുച്ചിറ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ ദേവപാലിന്റെ ആദ്ധ്യക്ഷതയിൽ വെച്ചുച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി.കെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സതീഷ് കെ പണിക്കർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ പൊന്നമ്മ ചാക്കോ, ഷാജി കൈപ്പുഴ, പ്രസന്നകുമാരി, റ്റി കെ രാജൻ, ബി.പി.സി ഷാജി എ.സലാം, പി.റ്റി.എ പ്രസിഡന്റ്‌ പ്രകാശ് വി.എം ,ഹെഡ് മിസ്ട്രസ് പ്രീതി ജോസഫ് , പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ എസ് .ഐ, ആർ.വരദരാജൻ, തുടങ്ങിയവർ പങ്കെടുത്തു