 
പത്തനംതിട്ട: '' നടന്ന സംഭവങ്ങൾ കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. വീടുവിട്ട് പുറത്തുപോകാൻ ഭയമാകുന്നു. ഞങ്ങൾ ദൂരെ ജോലിക്ക് പേകുന്നത് നിറുത്തി'' - ഇലന്തൂർ പുളന്തിട്ടയിലെ ഭഗവൽസിംഗിന്റെ അയൽക്കാരായ സഹോദരിമാർ സരസമ്മയും പത്മിനിയും പറഞ്ഞു. ഇരുവരും പലയിടത്തായി വീട്ടുജോലി ചെയ്യുന്നവരാണ്.
ഭഗവൽസിംഗ് എന്റെ കാല് തിരുമ്മി നേരെയാക്കി. ഇരുന്നൂറ് രൂപ കൊടുത്തു. നൂറ് രൂപ തിരിച്ചു തന്നു. വീട്ടിൽ സിനിമ കണ്ടിരിക്കുമ്പോഴാണ് നരബലിയെക്കുറിച്ച് അറിഞ്ഞത്. ആഞ്ഞിലിമൂട്ടിൽ വീട്ടിൽ പൊലീസും ആളും കൂടിയപ്പോൾ സിനിമാ ഷൂട്ടിംഗ് നടക്കുകയാണെന്ന് വിചാരിച്ചു. ഇവിടെ വന്നപ്പോഴാണ് എല്ലാമറിഞ്ഞത്''' - സരസമ്മ പറഞ്ഞു.
ലൈലയുമായുള്ള ഭഗവൽസിംഗിന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് എല്ലാം തകർന്നതെന്നും ഭഗവൽ സിംഗ് നല്ല മനുഷ്യനായിരുന്നെന്നും പത്മിനി പറഞ്ഞു.