1
മല്ലപ്പള്ളി പ്രൈവറ്റ് സ്റ്റാൻഡിൽ ജോയിന്റ ആർടിഒ എം.ജി മനോജിന്റെ നേതൃത്വത്തിൽ നടന്ന ഫിറ്റ്നസ് പരിശോധന

മല്ലപ്പള്ളി : മല്ലപ്പള്ളി പ്രൈവറ്റ് സ്റ്റാൻഡിൽ ജോയിന്റ ആർ.ടി.ഒ എം.ജി മനോജിന്റെ നേതൃത്വത്തിൽ ഇന്നലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി.സഞ്ചാര യോഗ്യമല്ലാത്ത സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാൻസൽ ചെയ്യുകയും ബ്രേക് ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തിക്കാതെ സർവീസ് നടത്തിയ 12 കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ ഉണ്ടായാൽ ഡ്രൈവറുടെ ലൈസൻസ് കാൻസൽ ചെയ്യുന്നതടക്കമുള്ള ശക്തമായ മേൽ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥർ അറിയിച്ചു. സഞ്ചാര യോഗ്യമല്ലാത്ത ടിപ്പറുകൾ, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് കാൻസൽ ചെയ്തു. പരിശോധനകൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജോയിന്റ് ആർ.ടി.എം.ജി മനോജ്‌ ഒ, ആർ.പ്രസാദ് ,എം.വി.ഐ, ശ്രീജിത്ത്‌ കെ,എ.എം.വി ഐ മാരായ സുരേഷ് ബാബു എം.ജി, ബിനോജ് എ.എസ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.