13-snit
ശ്രീനാരായണ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്‌നോളജിയുടെ പോളിടെക്‌നിക്ക് കോളേജിന്റെ ആദ്യ അദ്ധ്യയന വർഷത്തിലെ ക്ലാസുകൾ കോളേജ് ചെയർമാൻ കെ. സദാനന്ദൻ വിളക്കു തെളിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ പോളിടെക്‌നിക് കോളേജിന്റെ ആദ്യ അദ്ധ്യയന വർഷത്തിലെ ക്ലാസുകൾ കോളേജ് ചെയർമാൻ കെ. സദാനന്ദൻ ഉദ്ഘാടനംചെയ്തു. അതിനൂതന ത്രിവത്സര ഡിപ്ലോമാ കോഴ്‌സുകളായ സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിംഗ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ് എന്നിവയിലേക്കുള്ള ക്ലാസുകളാണ് ആരംഭിച്ചത്. അക്കാഡമിക് ചെയർമാൻ ഡോ. കേശവമോഹന്റെ അദ്ധ്യക്ഷതയിൽ മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ, പ്രിൻസിപ്പൽ ഡോ. ഷാജി മോഹൻ ബി., വൈസ് പ്രിൻസിപ്പൽ ഡോ. എം. ഡി. ശ്രീകുമാർ, അക്കാഡമിക് കോർഡിനേറ്റർ പ്രൊഫ. എൻ. രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഫോൺ 9947451000, 9747335566, 04734244900