paliativ
സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ പ്രതീക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം മുൻ എംപിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി നിർവഹിക്കുന്നു

തിരുവല്ല: സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രതീക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം മുൻ എം.പിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി നിർവഹിച്ചു.പെരിങ്ങര പി.എം.വി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ സേവന മേഖലയിലെ പ്രതിഭകളെ ആദരിച്ചു. സേവാഭാരതി ജില്ല പ്രസിഡന്റ് ഡി.അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ, പഞ്ചായത്തംഗങ്ങളായ റോയി വർഗീസ്, ടി.വി.വിഷ്ണു നമ്പൂതിരി,ചന്ദ്രു എസ്.കുമാർ,എസ്.സനിൽകുമാരി, അശ്വതി രാമചന്ദ്രൻ,ആർ.എസ്.എസ് നിരണം ഘണ്ഡ് സംഘചാലക് ബി.മഹേഷ് കുമാർ, ജി.ബിനു, ടി.ജി.ശിവദാസൻ, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.