ലോക കോഴിദിനം
World Chicken Day
ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ച ലോക കോഴിദിനമായി അറിയപ്പെടുന്നു.
ലോക കാഴ്ചദിനം
World Sight Day
ലോകാരോഗ്യസംഘടന എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു.
അന്തരാഷ്ട്ര ദുരന്ത നിവാരണ ദിനം
International Day for Disaster Reduction
ലോകമെമ്പാടുമുള്ള ദുരന്തസാദ്ധ്യതകൾ കുറയ്ക്കുന്നതിന് യു.എൻ.ഒയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.
കേരള സംസ്ഥാന കായികദിനം
കേരള സ്‌പോർട്ട്‌സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജി.വി.രാജ എന്ന ലഫ്. കേണൽ പി.ആർ. ഗോദവർമ്മയുടെ ജന്മദിനമായ ഒക്ടോബർ 13 കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു.