പന്തളം :ഇലന്തൂരിലെ നരബലിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ട്രഡീഷണൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് രവി തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പി.ആർ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മോഹനൻ മേനംകുളം, വേണുഗോപാലൻ, ഗോപാലൻ , റ്റി.എസ്.രാജൻ ,റ്റി സുനിൽകുമാർ, ടിവി കുമാരൻ, സോമൻ ആചാരി,രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.