 
പന്തളം : ഇ. കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ കൂപ്പൺ വിതരണോദ്ഘാടനം പി.ആർ.പി.സി ചെയർമാനും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി. ഹർഷകുമാർ പന്തളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോണിന് ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു. പന്തളം സോണൽ കമ്മിറ്റി പ്രസിഡന്റ് ഷെഫിൻ റജീബ് ഖാൻ അദ്ധ്യക്ഷനായിരുന്നു . ആർ.ജ്യോതികുമാർ , വി.പി.രാജേശ്വരൻ നായർ , ഇ. ഫസൽ, എച്ച് .നവാസ് , പ്രമോദ് കണ്ണങ്കര, റഹ്മത്തുള്ളാ ഖാൻ , .എസ് ഷെഫീഖ്, കെ.എച്ച് . ഷിജു, അജയകുമാർ വാളക്കോട് എന്നിവർ പ്രസംഗിച്ചു .