school-
ആൽതറയുടെ പുനർനിർമ്മാണ ചടങ്ങ് വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ലതാമോഹൻ ഉദ്ഘാടനം നിർവഹിക്കുന്നു

റാന്നി: വടശേരിക്കര ചെറുകാവു ദേവി ക്ഷേത്രാങ്കണത്തിലെ ആൽത്തറ ഒരുക്കി വടശേരിക്കര ടി.ടി.എം.വി.എച്ച്.എസ്.സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് . ശബരിമലയുടെയും നിലക്കലിന്റെയും കവാടമായ വടശേരിക്കരയിൽ ആൽത്തറയുടെ പുനർനിർമ്മാണ ചടങ്ങ് വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാമോഹൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർമരായ ഷീലു ഷാജി മനാപ്പള്ളി, ജോർജുകുട്ടി , ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബാലൻ, പി.ടി.എ.പ്രസിഡന്റ് സന്തോഷ് കെ.ചാണ്ടി , വൈസ് പ്രസിഡന്റ് സജു , പ്രിൻസിപ്പൽ , ബിനു. പി .തയ്യിൽ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ , എൻ.എസ്.എസ്. കോർഡിനേറ്റർ ഷൈനി ജോസഫ് എന്നിവർ പ്രസംഗിച്ചു.