കോന്നി: ഹർത്താൽ ദിനത്തിൽ കെ.എസ് ആർ.ടി.സി ബസിനു കല്ലെറിഞ്ഞ കേസിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ ആറ്റിൽ ആയുധങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഫയർ ഫോഴ്‌സിന്റെ സ്കൂബ ടീം അച്ചൻകോവിലാറ്റിൽ തെരച്ചിൽ നടത്തി. പത്തനംതിട്ട ,തിരുവല്ല ,അടൂർ ഫയർ സ്റ്റേഷനുകളിലെ സ്കൂബ ടീമുകളാണ് ഇന്നലെ രാവിലെ മുതൽ ഉച്ചവരെ അച്ചൻകോവിലാറ്റിലെ കുമ്മണ്ണൂർ മേഖലയിൽ തെരച്ചിൽ നടത്തിയത്. ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ പ്രതികളുമായി കുമ്മണ്ണൂർ വനമേഖലയിലും തെരച്ചിൽ നടത്തിയിരുന്നു.