പത്തനംതിട്ട: ദുബായ് ഗുരുധർമ്മ പ്രചാരണസഭ കനകനവതി ആഘോഷം ആൽമാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ 30ന് നടക്കും. നടത്തിപ്പിന്റെ രൂപ രേഖ അവതരിപ്പിച്ച ചടങ്ങിൽ ചീഫ് കോഓർഡിനേറ്റർ കെ.പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കലാധർ ദാസ്, ശ്യാം പ്രഭു, സുഭാഷ് ചന്ദ്ര , ഉന്മേഷ് ജയപാലൻ, ദിലീപ്, മഹേഷ് മംഗലരിൽ, സ്വപ്ന ഷാജി, ലീന, ഷൈല, നീതു മോഹൻ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സർവൈശ്വര്യപൂജ കൂപ്പണുകളുടെ വിതരണ ഉദ്ഘാടനവും നടത്തി.