 
ചെങ്ങന്നൂർ: പൊട്ടക്കിണറ്റിൽ വീണ പെരുമ്പാമ്പിനെ ഫോറസ്റ്റ് കെയർടേക്കറായ പൂമല പറങ്കാംമുട്ടിൽ സാം ജോൺ പിടികൂടി. പെണ്ണുക്കര പൂമലച്ചാലിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിലായിരുന്നു പാമ്പ്. ഇവിടെ മീൻ വണ്ടി കഴുകാനെത്തിയ മീൻ കച്ചവടക്കാരനാണ് പാമ്പ് വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടത്. ആഴമുള്ള കിണറ്റിൽ വെള്ളം ഏറെയുണ്ടായിരുന്നു. വെള്ളത്തിന് ദുർഗന്ധവും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 7.30. ഓടെ മോട്ടോർ വച്ച് വെള്ളം വറ്റിച്ച ശേഷം സാം ജോൺ കിണറ്റിലിറങ്ങി പാമ്പിനെ ചാക്കിലാക്കിയാണ് കരയ്ക്കെത്തിച്ചത്. 30 കിലോയിൽ അധികം ഭാരവും പത്തടി നീളവുമുണ്ട്. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു.