കോന്നി : ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തണ്ണിത്തോട് മൂഴി മൂഴിക്കൽ ഷാജിയുടെ ഭാര്യ അശ്വതി (24)യാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.ഇന്നലെ രാവിലെ ഒൻപതരയോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം ആശ പ്രവർത്തകരെ അറിയിച്ചു. ആശ പ്രവർത്തകർ എത്തിയതിനു ശേഷം ചിറ്റാറിൽ നിന്ന് ആംബുലൻസ് എത്തിച്ചു.തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ കയറ്റി അധികം താമസിയാതെ പ്രസവിച്ചു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.