കോന്നി: ബസിനുള്ളിൽ യാത്രക്കാരൻ മറന്നുവച്ച പണമടങ്ങിയ ബാഗ് തിരികെയേൽപിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായി കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കുളത്തുമണ്ണിലേക്ക് സർവീസ് പോയ ഡ്രൈവർ ഷീൻ സെബാസ്റ്റ്യനും കണ്ടക്ടർ ജി.ബി.രജനിയുമാണ് മാതൃകയായത്. കുളത്തുമണ്ണിൽ നിന്നും പുനലൂരിൽ എത്തി തിരികെ പത്തനംതിട്ടയ്ക്ക് വരുമ്പോഴാണ് കണ്ടക്റ്റർ രജനിയുടെ യാത്രക്കാരൻ മറന്നുവച്ച ബാഗ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇരുവരും ബാഗ്‌ പരിശോധിച്ചപ്പോൾ 9630 രൂപയും ബാങ്ക് രേഖകളും കണ്ടെത്തി. ബസ് പത്തനംതിട്ട ഡിപ്പോയിലെത്തിയപ്പോൾ ബാഗിൽ ഉണ്ടായിരുന്ന രേഖകളിൽ നിന്നും യാത്രക്കാരന്റെ ഫോൺ നമ്പറിൽ വിളിച്ച് ബാഗ് കോന്നി ഡിപ്പോയിൽ ഏൽപ്പിക്കാം എന്നും അവിടെനിന്നും അത് കൈപ്പറ്റണമെന്നും അറിയിച്ചു. വൈകുന്നേരം ഏഴരയോടുകൂടി യാത്രക്കാരൻ കോന്നി ഡിപ്പോയിലെത്തി പണവും രേഖകളും കൈപ്പ-റ്റി.