പള്ളിക്കൽ : ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് നിർവഹിച്ചു . പുത്തൻചന്ത വാർഡ് മെമ്പർ ആശ ഷാജിയുടെ വീട്ടിൽ ക്യു.ആർ കോഡ് പതിപ്പിച്ച് വിവരശേഖരണം നടത്തിയിരുന്നു ഉദ്ഘാടനം. വൈസ് പ്രസിഡന്റ് എം.മനു അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജി.ജഗദീശൻ ,സിന്ധു ജയിംസ്, പഞ്ചായത്ത് അംഗങ്ങളായ ദിവ്യഅനീഷ് , സുപ്രഭ ലതശശി ,ശ്രീജ, പ്രമോദ് , റോസമ്മ സെബാസ്റ്റ്യൻ , ഷൈലജ പുഷ്പൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എസ്.സജീഷ്, വാർഡ് മെമ്പർ ആശാ ഷാജി എന്നിവർ പ്രസംഗിച്ചു.