v
cv

അടൂർ :പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഏറത്ത് പി.എച്ച്.സി യുടെയും നേതൃത്വത്തിൽ വനിതകളുടെ അടിസ്ഥാന ആരോഗ്യ നിർണയവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നപ്പുഴ അദ്ധ്യക്ഷത വഹിച്ചു. റോഷൻ ജേക്കബ്, ബെറ്റ് സി ജേക്കബ്, ഡോ.എസ്. ദിവ്യ ,ഡോ.മഞ്ജു, അനിൽ പൂതക്കുഴി ,പുഷ്പവല്ലി, എൽസി ബെന്നി ,പി.ആശ, തട്ടത്തിൽ ബദറുദ്ദീൻ, ഡോ. ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു