പഴകുളം : മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക ബാലികാ ദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് വനിത കോഡിനേറ്റർ പി.ലീന ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.എസ് വിദ്യ അദ്ധ്യക്ഷത വഹിച്ചു. ഡോ.മീര ടി.അബ്ദുള്ള ,ആദിത്യ ബാബു ,കാവ്യ ലക്ഷ്മി, രാഹുൽ ആർ, അക്ഷര , മുഹമ്മദ് ,രമ്യ എസ് , മീരസാ ഹിബ് എന്നിവർ പ്രസംഗിച്ചു.