photo
പത്തനംതിട്ട സൗത്ത് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈപ്പട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച ലോക ബാലികാ ദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട് : പത്തനംതിട്ട സൗത്ത് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പട്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ലോക ബാലികാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് പി.എൻ. ശ്രീദത്ത് അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും വർദ്ധിച്ചു വരുന്ന ലഹരി മാഫിയയുടെ പിടിയിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനെപ​റ്റിയും വുമൺ സിവിൽ എക്സൈസ് സ് ഓഫീസർ കെ.എം.കവിത ക്ളാസ് എടുത്തു. ക്ലബ് സെക്രട്ടറി എ.കെ.സജീവ്, വള്ളിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ ജി.സുഭാഷ്, സ്‌കൂൾ പ്രിൻസിപ്പൽ ടി.ആർ.സിന്ധു, ഹെഡ്മിസ്ട്രസ് സുജ, ക്ലബ് ഭാരവാഹികളായ അഡ്വ.എ.കെ സതീഷ്, മോൻസി, ടി.സി.സക്കറിയ, ജെ.കെ.ടി ജോർജ്, കെ.കെ ജോണി എന്നിവർ പ്രസംഗിച്ചു.