ചെങ്ങന്നൂർ: ആധുനി സൗകര്യങ്ങളോടെ പുതുക്കി നിർമ്മിച്ച ചെറിയനാട് 99-ാം സർവീസ് സഹകരണ ബാങ്ക് കെട്ടിട സമുശ്ചയത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് 3.30ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ചടങ്ങിൽ സ്ട്രോംഗ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസറും, നിക്ഷേപ സമാഹരണ ഉദ്ഘാടനവും എൻഡോവ് മെന്റ് വിതരണവും കേരളബാങ്ക് ഡയറക്ടർ എം.സത്യപാലനും കോൺഫറൻസ് ഹാൾ ഉദ്ഘാടനം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് അഡ്വ.എം.ശശികുമാറും, കൗണ്ടർ ഉദ്ഘാടനം കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദും, ചികിത്സാ ധനസഹായ വിതരണം മുൻ എം.എൽ.എ ആർ.രാജേഷും നിർവഹിക്കും. ജോയിന്റ് രജിസ്ട്രാർ എസ്.ജോസി മുഖ്യ പ്രഭാഷണം നടത്തും.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്,പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന രമേശൻ, എം.ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്വർണ്ണമ്മ, കെ.എം സലീം, പഞ്ചായത്ത് അംഗം സുനി രാജൻ, ബാങ്ക് ഡയറക്ടർമാരായ പി.ഉണ്ണികൃഷ്ണൻ നായർ,ബി. ഉണ്ണികൃഷ്ണ പിളള, അസി.രജിസ്ട്രാർമാജി. അനിൽ കുമാർ, അസി.ഡയറക്ടർ ബി.ശ്രീജിത്ത്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.പി മനോജ് മോഹൻ, ഷീദ് മുഹമ്മദ്, കെ.പി പ്രദീപ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.ദിലീപ് ചെറിയനാട്, സി.പി.ഐ നേതാക്കളായ മഞ്ജു പ്രസന്നൻ, എം.എസ് സാദത്ത്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി മണ്ണാടിക്കൽ, ബാങ്ക് പ്രസിഡന്റ് വി.കെ വാസുദേവൻ, സെക്രട്ടറി എന്നിവർ സംസാരിക്കും.