ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ തൃപ്പൂത്താറാട്ടിന് വന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ചെങ്ങന്നൂരിൽ ളാകശേരി തിരുവോണം വീട്ടിൽ എൽ.എസ്.അജോയിക്കെതിരെ കേസെടുത്തു. അഡ്വ.സുരേഷ് മത്തായി മുഖേന നൽകിയ ഹർജിയിലാണ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ഉപദേശസമിതിയും ഇത് സംബന്ധിച്ച് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.