കാരിത്തോട്ട: നേത്രവിഷൻ പോയിന്റും കാരിത്തോട്ട 1206 -ാം നമ്പർ എസ്. എൻ. ഡി. പി. ശാഖായോഗവും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണയവും 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ 1206 -ാം നമ്പർ ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കും. വാർഡ് മെമ്പർ സി. എസ്. ശുഭാനന്ദൻ അദ്ധ്യക്ഷനായിരിക്കും. ശാഖാ പ്രസിഡന്റ് എം. സജീവ് ഉദ്ഘാടനം ചെയ്യും.