s
s

അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ കർഷകദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത റഷീദ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല കർഷകവേദി കൺവീനർ സജി പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫീസർ എസ്.നിസാമുദ്ദിൻ ക്ലാസെടുത്തു. അബ്ദുൽ അസീസ്, റഹിം മലയിൽ, കറുത്തകുഞ്ഞ്, ഹംസ, ബാലൻ , എന്നിവർ പ്രസംഗിച്ചു . മികച്ച യുവ കർഷകരായ നിഷാദ് പി.ആർ, ഹരികൃഷ്ണൻ എന്നിവരെ ആദരിച്ചു.