14-muttathukonam-sndp
കലാപരിപാടികളുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് കോമഡി ഉത്സവം ഫെയിം ജൂനിയർ കലാഭവൻ മണി കൃഷ്ണകുമാർ ആലുവ നിർവ്വഹിക്കുന്നു

മുട്ടത്തുകോണം: മുട്ടത്തുകോണം എസ്. എൻ. ഡി. പി. ഹയർ സെക്കൻഡറി സ്‌കൂളിലെ യുവജനോത്സവം എസ്. എൻ. ഡി. പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് ജൂനിയർ കലാഭവൻ മണി കൃഷ്ണകുമാർ ആലുവ നിർവഹിച്ചു. പി. ടി. എ. പ്രസിഡന്റ് അഡ്വ. എസ്. കെ. സാനു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. ഗിരീഷ്, പി. ടി. എ. വൈസ് പ്രസിഡന്റ് രാജൻ ചിറയത്ത്, എൽ. പി. വിഭാഗം എച്ച്. എം. പി. ഉഷ , സ്‌കൂൾ ഹെഡ്മിസ്ട്രസ് പുഷ്പ എസ്. എന്നിവർ പ്രസംഗിച്ചു.