vasanthi

​കോന്നി: ഭക്തിയുടെ പേരിൽ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങളുമായി ചൂഷണം നടത്തുന്ന വ്യാജ സിദ്ധന്മാരും ആൾദൈവങ്ങളും മലയാലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പലരുണ്ട്. ഒരു വിശ്വാസിയെക്കിട്ടിയാൽ ഇയാളെ ഏജന്റാക്കി മാറ്റി കൂടുതൽ പേരെ ക്യാൻവാസ് ചെയ്യുകയാണ് ഇവരുടെ തന്ത്രം. സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ൾക്ക് വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ നൽകി ദു​ർ​മ​ന്ത്ര​വാ​ദം നടത്തി പണം തട്ടുകയാണ് ഇക്കൂട്ടർ. ഇവരുടെ വ​ല​യി​ൽ കു​ടു​ങ്ങി പ​ണംനഷ്ട്ടപ്പെട്ടവർ നിരവധിയാണ്. നാ​ണ​ക്കേ​ടു കാ​ര​ണം പലരും പരാതിപ്പെടില്ല എന്നതാണ് ഇവർക്ക് രക്ഷയാകുന്നത്. . പൊതിപ്പാട്ടെ വാസന്തിമഠത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നാട്ടുകാരുടെ വിശ്വാസം നേടാനായി വാസന്തി സമൂഹത്തിലെ ഉന്നതരുമായി ബന്ധം പുലർത്തുകയും തന്റെ കേന്ദ്രങ്ങളിലേക്ക് അവരെ കൊണ്ടുവരികയും ചെയ്തിരുന്നു. കുടുബപ്രശ്നങ്ങൾ കടബാദ്ധ്യത വിവാഹതടസം ജോലി ലഭിക്കുന്നതിനുള്ള തടസം എന്നിവ മൂലം കഷ്ടപെടുന്നവരാണ് കൂടുതലും ഇവരുടെ വലയിൽ അകപ്പെടുന്നത്.