പന്തളം: സംസ്ഥാന സർക്കാരിന്റെയും കർഷകരുടെയും പങ്കാളിത്തത്തോടെ സിയാൽ മാതൃകയിൽ കാപ്‌കോ എന്ന പേരിൽ കാർഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി വിളവെടുപ്പിന്റെയും ഞങ്ങളും കൃഷിയിലേക്ക് നാലാംഘട്ടം ആരോഗ്യ അടുക്കള തോട്ടങ്ങളുടെയും തട്ട ബ്രാൻഡ് കേരഗ്രാമം വെളിച്ചെണ്ണ, മാവര റൈസ് രണ്ടാം ബാച്ച് എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി. ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ജാൻസി. കെ. കോശി, വി.ജെ. രജി, ജോർജ് ബോബി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപണിക്കർ, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം. ലാലി ജോൺ തുടങ്ങിയവർ പങ്കെടുത്തു.