പത്തനംതിട്ട : അബാൻ മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അബാൻ ജംഗ്ഷന് സമീപം പൈലിംഗ് പ്രവർത്തികൾ ചെയ്യേണ്ടതിനാൽ ഇന്നു മുതൽ ഏഴ് ദിവസത്തേക്ക് അബാൻ ജംഗ്ഷൻ മുതൽ മുനിസിപ്പൽ സ്റ്റാൻഡ് വരെയുളള ഭാഗത്ത് ഗതാഗതം നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.