b

പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസിൽ അറസ്റ്റിലായ ഭഗവൽ സിംഗിന് പത്തുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയെന്ന് റിപ്പോർട്ട്. ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വീടും സ്ഥലവും പണയം വച്ച് 7.45 ലക്ഷം രൂപവായ്പ യെടുത്തിരുന്നു. തിരിച്ചടവ് ഏറെനാളായി മുടങ്ങിക്കിടക്കുകയായിരുന്നു. മകൾക്ക് ജോലി ലഭിച്ചശേഷം കുറച്ചു തുക തിരികെ അടച്ചുവെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.ഇതിന് പുറമെ വേറെയും വായ്പകൾ ഭഗവൽ സിംഗ് എടുത്തിരുന്നു.

ഈ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനാണ് സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള സർവൈശ്വര്യ പൂജ നടത്തിയത് .