കോന്നി: എലിയറയ്ക്കൽ കാളാഞ്ചിറയിൽ നിന്ന് പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ കഞ്ചാവുമായി ഡാൻസാഫ് സംഘവും കോന്നി പൊലീസും ചേർന്ന് പിടികൂടി. മൂർഷിദാബാദ് ടെസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ള അംജാദ് മോണ്ടേൽ (32), മുകുർ മോണ്ടേൽ മിറജുൽ ഇസ്ലാം (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. 53 ഗ്രാം കഞ്ചാവ് പിടികൂടി. ഡാൻസാഫ് നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡിവൈ. എസ്.പി കെ. എ.വിദ്യാധരന്റെ മേൽനോട്ടത്തിൽ, എസ്.ഐ അജി സാമുവൽ, കോന്നി എസ്.ഐ സജു എബ്രഹാം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ അജി കുമാർ, സി.പി.ഒമാരായ മിഥുൻ കെ.ജോസ്, ബിനു, സുജിത്, അഖിൽ, ശ്രീരാജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.